TESTIMONIALS

കിരൺ ഫ്ലോട്ടിങ് സിസ്റ്റത്തിലാണ് കൂടുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണമായും കായൽ ജലത്തിൽ തന്നെയാണ് കരിമീൻ വളരുന്നത്. നല്ല രുചിയുള്ള കരിമീൻ ഇനങ്ങളാണ് ഇവ.
Sri. Mukesh
MLA Kollam, Actor
CMFRI യുടെ കൂട് മത്സ്യ കൃഷി യുടെ ഒരു ഉത്തമ ഉപഭോക്താവാണ് കിരൺ. ഈ പദ്ധതി പ്രകാരം നമ്മുടെ മത്സ്യസമ്പത്തിൽ മികച്ച വിപ്ലവം കൈവരിക്കാൻ കർഷകർക്ക് കഴിയും.
Dr. M.K Anil
CMFRI, Vizhinjam Head
കിരൺ നടത്തുന്ന സർക്കാരിന്റെ കൂടു കൃഷി മത്സ്യ പദ്ധതിക്ക് എല്ലാവിധ പിന്തുണയും ഞാൻ നൽകുന്നു. ഇത് മത്സ്യകൃഷിക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിൽ കർഷകരെ സഹായിക്കുന്നു.
Sri. S.S Nagesh
Chief Agriculture Division, State Planning Board, Kerala
CMFRI നടപ്പിലാക്കിയ കൂട് മത്സ്യകൃഷിയിലെ നല്ലൊരു കർഷകനാണ് കിരൺ. ഹാച്ചറിയിലെ എല്ലാ കാര്യങ്ങൾക്കും ഞങ്ങളുടെ പൂർണപിന്തുണ കിരണിന് നൽകാറുണ്ട്.
Dr. B. Santhosh
Principal Scientist, CMFRI
അഷ്ടമുടി കായലിൽ കിരൺ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണം. സാമ്പത്തികസഹായവും സാങ്കേതിക സഹായവും നൽകിയാൽ മികച്ച വരുമാനം നേടുന്നതിനൊപ്പം കരിമീനിനെ സംരക്ഷിക്കാനും കഴിയും.
Kollam Thulasi
Actor
CMFRI യുടെയും മത്സ്യവകുപ്പിന്റെയും സഹായത്തോടെ കൂട് മത്സ്യകൃഷി തുടങ്ങുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത കിരണിന്റെ ഹാച്ചറിക്ക് ഒരു അഷ്ടമുടിക്കാരി എന്ന നിലയിൽ ഒരുപാട് സന്തോഷവും ആശംസകളും അറിയിക്കുന്നു.പ്രയോജനപ്പെടുത്തിയ കിരണിന് ആശംസകൾ.
B. Jayanthi
Member, Kollam Jilla Panchayath
കിരണിനെ പോലെ സ്വയംപര്യാപ്തത കൈവരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മത്സ്യ കൃഷിക്കാർക്കും സർക്കാർ എല്ലാവിധ സംവിധാനങ്ങളും സഹായങ്ങളും നൽകുന്നുണ്ട്. CMFRI -യുടെയും കേരള ഫിഷറീസ് വകുപ്പിന്റെയും സഹായങ്ങൾ പ്രയോജനപ്പെടുത്തിയ കിരണിന് ആശംസകൾ.
S.R Arunbabu
State Vice President, DYFI
കൂട് മത്സ്യകൃഷി അഷ്ടമുടി ഭാഗത്ത് ഒരു പുതിയ സംരംഭം ആയിരുന്നു. എല്ലാ മീനുകൾക്കും നല്ല ആരോഗ്യവും വളർച്ചയും ഉണ്ട്. അതിൽ പരിപൂർണ്ണവിജയം കണ്ടെത്തിയ കിരണിനെ എല്ലാ ഭാവുകങ്ങളും.
P.K Sudheer
DYFI, District Joint Secretary, Kollam
കിരണിന്റെ ഹാച്ചറിയിൽ വളർത്തുന്ന എല്ലായിനം മീനുകളുടെയും വിളവെടുപ്പിൽ പങ്കെടുത്തിട്ടുള്ള ഒരാളാണ് ഞാൻ. കായലിൽ വളരുന്ന മീനിന്റെ അതെ രുചിയിൽ ഹാച്ചറിയിൽ മീനുകൾ വളർത്തുന്നത് അതിശയകരം തന്നെ. സർക്കാരിന്റെ സഹായങ്ങൾ ഈ പദ്ധതിക്ക് ഉള്ളത് മികച്ച നേട്ടം കൈവരിക്കാൻ ഇടയാക്കുന്നു.
Shibu Joseph
Fisheries Promoter
വയലിൽ ഹാച്ചറിയിൽ നിന്ന് കഴിഞ്ഞ തവണ ഞങ്ങൾ കാളാഞ്ചി വാങ്ങിച്ചു. മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള മീനുകളാണ് ഹാച്ചറി പ്രൊവൈഡ് ചെയ്യുന്നത്. കായൽ മത്സ്യങ്ങളുടെ പഴയ രുചിക്കൂട്ടുകൾ നമുക്ക് ആസ്വദിക്കാൻ അവസരം നൽകിയ ഹാച്ചറിക്ക് എല്ലാ ആശംസകളും.
Dr. Riyaz Ahammed & Razeena
Shifa medical center, Chavara
അഷ്ടമുടിയിൽ കൂട് മത്സ്യകൃഷിക്ക് അനന്ത സാധ്യതയാനുള്ളത്. ശാസ്ത്രീയമായി കൂട് മത്സ്യകൃഷി ചെയ്തുവരുന്ന കിരൺ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മാതൃക ആക്കാവുന്ന ഒരു വ്യക്തിയാണ്. 2020-21 വർഷം കൃഷിവകുപ്പ് നടപ്പിലാക്കിയ IFS-ജൈവഗൃഹം പ്രദർശനതോട്ടം പദ്ധതിയിൽ തൃക്കരുവ കൃഷിഭവൻ പരിധിയിൽ തെരഞ്ഞെടുത്ത 14 കർഷകരിൽ ഒരാളാകാൻ കിരണിനായി. തുടർന്നും കൃഷിഭവൻ്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ടാവും.
Darsana V.S Lal
Agricultural Officer, Krishibhavan, Thrikkaruva
കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയിലെ ഒരു കൂട് കർഷകനാണ് ശ്രീ. കിരൺ ബാലകൃഷ്ണൻ. ഓരുജല കൂട് കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കി പൂർണ്ണമായും ശാസ്ത്രീയമായ രീതിയിൽ മത്സ്യകൃഷി ചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് തെരഞ്ഞെടുക്കാവുന്ന ഉത്തമമാതൃകയാണ്. മത്സ്യകൃഷിയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും വിജയകരമായി സ്വാദിഷ്ഠമായ കായൽ മത്സ്യങ്ങളെ കൂടുകളിൽ വളർത്തുന്നത് എല്ലാവർക്കും പ്രചോദനമാണ്. കിരണിന് എല്ലാവിധ ആശംസകളും നേരുന്നു.
Sofji S Bhadran
Assistant Fisheries Extension Officer, Malsya Bhavan, Kollam
നമുക്ക് വിശ്വാസത്തോടെ കഴിക്കാൻ തീർത്തു ശാസ്ത്രീയമായ രീതിയിൽ പരിസ്ഥിതിക്കിണങ്ങുന്ന രൂപത്തിലാണ് കിരൺ ഈ സംരംഭം ഇവിടെ ആരംഭിച്ചിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ തനത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ഹാച്ചറിക്ക് കഴിയട്ടെ.
Dr. D. Shine kumar
Assistant PRO, Animal husbandry dept
ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ വരുന്ന ഈ കാലഘട്ടത്തിൽ പോഷക പ്രധാനമായ ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുക എന്നത് ശീലമാക്കേണ്ടി ഇരിക്കുന്നു. കേരളീയരുടെ ഭക്ഷ്യ വിഭവങ്ങളിൽ പ്രധാനമാണ് മത്സ്യം. ഹോർമോൺ കലരാത്ത നല്ല മീനുകൾ കിട്ടണമെങ്കിൽ കിരണിന്റെ കൃഷിയെ നമ്മൾ പ്രോത്സാഹിപ്പിക്കണം.
DR. E. Chandrasekhara Kurup
PNNM Hospital, Anchalummood
കായലിൽ കൂടുകെട്ടി വളർത്തുന്ന കരിമീനെ യഥാർത്ഥ തനിമയോടും അത്യന്തം സ്വാദോടും കഴിക്കാൻ ഇടയായതിൽ സന്തോഷം പങ്കുവെക്കുന്നു. എല്ലാ പ്രോത്സാഹനവും ആശംസകളും അർപ്പിക്കുന്നതോടൊപ്പം കായൽ തീരത്ത് താമസിക്കുന്ന കരിമീൻ കൃഷി നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു പ്രചോദനമാകട്ടെ എന്നും ആശംസിക്കുന്നു.
Sudharma N
Rtd. Teacher, Chemmakkad
നമുക്ക് മീൻ കൃഷിയിലേക്ക് തിരിയാനുള്ള ഒരു വലിയ മാർഗദീപം ആണ് വയലിൽ ഹാച്ചറിയിലൂടെ കിരൺ തെളിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി കർഷകർ ഈ മേഖലയിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു.
Vijayan pillai
Farmer
കിരണിന്റെ ഹാച്ചറിയിൽ നിന്ന് രണ്ടു തവണ ഞാൻ കരിമീൻ വാങ്ങിച്ചിട്ടുണ്ട്. കായലിൽ തന്നെ വളർത്തുന്നത് കൊണ്ട് കരിമീന് നല്ല രുചിയായിരുന്നു ഹോർമോൺ കലരാത്ത നല്ല മീനുകൾ കിട്ടണമെങ്കിൽ ഇത്തരം കൃഷിയെ നമ്മൾ പ്രോത്സാഹിപ്പിക്കണം.
Pradeep
Muttara
വയലിൽ ഹാച്ചറി സന്ദർശിച്ച എനിക്ക് ഇത് ഒരു പുതിയ അനുഭവമായി. മീനുകളെ ഇത്രയും സുരക്ഷിതമായി തനത് രീതിയിൽ വളർത്തുന്ന മറ്റൊരു സമ്പ്രദായവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. കിരണിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Suresh Babu
Secretary, INTUC
കഴിഞ്ഞതവണ ഹാച്ചറിയിൽ നിന്ന് ആവോലി വറ്റ വാങ്ങിച്ചിരുന്നു. പാചകത്തിന് ആവശ്യമായ രീതിയിൽ വളരെ പെട്ടെന്ന് വൃത്തിയാക്കാൻ കഴിഞ്ഞ ഇവ രുചിയേറിയതാണ്.
Sanal Kumar
Randamkutty, Kollam
മത്സ്യകൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും യുവകർഷകർക്ക് ഈ മേഖലയിലേക്ക് ഇറങ്ങാനും ഹാച്ചറി നൽകുന്ന സേവനം മികച്ചതാണ്. വയലിൽ ഹാച്ചറിക്ക് എന്റെ എല്ലാ ആശംസകളും.
Arun Reghunath
Staff nurse, BHU
കൂട് മത്സ്യ കൃഷിയുടെ വിജയം മറ്റുള്ളവർക്ക് ഈ മേഖലയിലേക്ക് ഇറങ്ങുവാൻ പ്രചോദനമായി. എല്ലാ ആശംസകളും നേരുന്നു.
Roy Abraham
ZM, Kosamattam Finance
കരിമീൻ, കാളാഞ്ചി, പൂമീൻ, കണമ്പ് തുടങ്ങിയ അഷ്ടമുടിക്കായലിലെ തനത് മത്സ്യങ്ങളാണ് ആശയുടെയും കിരണിന്റെയും ഹാച്ചറിയിൽ ഉള്ളത്. ഉയർന്ന ഗുണനിലവാരമുള്ളതും പോഷക സമ്പൂർണവുമായ തീറ്റ കൊടുക്കുന്നതിന്റെ ഫലമായി മത്സ്യങ്ങൾക്ക് നല്ല രുചിയും ആരോഗ്യവും ഉണ്ട്.
Balachandran nair
Business
Top