OUR TEAM

Kiran Balakrishnan Pillai

Founder / CEO

വയലിൽ ഫിഷ് ഹാച്ചറിയുടെ സ്ഥാപകനും ഉടമയുമായ കിരൺ കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് ബിരുദധാരി ആണ്. പ്രാക്കുളം N.S.S.H.S.S -ൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും കൊട്ടിയം N.S.S കോളേജിൽ നിന്ന് പ്രീഡിഗ്രിയും T.K.M കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും ഡിഗ്രിയും പാസായ കിരൺ 1996 മുതൽ പത്രഏജൻസി നടത്തിവരുന്നു.

2001 -ൽ അക്കൗണ്ടന്റ് ആയി വിദേശത്ത് ജോലി ആരംഭിച്ചു.  2013 -ൽ നാട്ടിൽ മടങ്ങിയെത്തുകയും ബിസിനസ് ആരംഭിക്കുകയും ചെയ്തു. 2017 -ൽ പൗൾട്രിഫാം തുടങ്ങുകയും 2018 -ൽ പിസികൾച്ചർ മേഖലയിലേക്ക് ചുവടുവയ്ക്കുകയും ചെയ്തു. 2020 -ൽ വയലിൽ ഹാച്ചറി ആരംഭിച്ചു.

Asha Kiran

Co-Founder

കിരണിന്റെ ഭാര്യയും വയലിൽ ഫിഷ് ഹാച്ചറിയുടെ സഹസ്ഥാപകയുമായ ആശ, കൊല്ലം ചാത്തിനാംകുളം M.S.M.H.S.S -ലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.

അഞ്ചാലുംമൂട് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും നേടിയ ആശ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് B.Ed -ഉം, തമിഴ്നാട് ടീച്ചർ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റിയിൽ നിന്ന് M.Ed -ഉം കരസ്ഥമാക്കിയിട്ടുണ്ട്.

നിത മകളാണ്.

Top