ABOUT US

വയലിൽ ഫിഷ് ഹാച്ചറി

കൊല്ലം ജില്ലയിലെ അഷ്ടമുടി തെക്കേവയലിൽ എന്ന ഭാഗത്ത് അഷ്ടമുടി കായലിനോട് ചേർന്നാണ് വയലിൽ ഫിഷ് ഹാച്ചറി സ്ഥിതിചെയ്യുന്നത്. 13 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം കിരൺ തന്റെ ജീവിതം നെയ്തെടുത്തത് ഈ നൂതന മത്സ്യകൃഷി സംരംഭത്തിലൂടെ ആണ്. സി.എം.എഫ്.ആർ.ഐ -യും ആയി കൈകോർത്ത് ഈ പദ്ധതിയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കിയ ഞാൻ NFDB -യുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ കൂട് മത്സ്യകൃഷി കൂടുതൽ വിപുലപ്പെടുത്തി.

കരിമീൻ, കാളാഞ്ചി, പൊമ്പാനോ, കണമ്പ്, പൂമീൻ, കായൽ ഞണ്ട്  തുടങ്ങിയ ഗുണമേന്മയും പോഷക സമൃദ്ധവുമായ തനതു മത്സ്യങ്ങളെ ആണ് ഇവിടെ വളർത്തുന്നത്. കൂട് മത്സ്യകൃഷി പദ്ധതി ആരംഭിച്ച ശേഷം നാളിതുവരെ നടന്ന വിളവെടുപ്പുകൾ എല്ലാം വൻവിജയമായിരുന്നു. കരിമീൻ കൃഷിയിൽ സ്വയംപര്യാപ്തത കണ്ടെത്തിയ ഞാൻ ഇപ്പോൾ കരിമീൻ കുഞ്ഞുങ്ങളുടെ പ്രജനനത്തിൽ ശ്രദ്ധ കൊടുക്കുന്നു. അഷ്ടമുടിക്കായലിന്റെ തനത് മത്സ്യകുഞ്ഞുങ്ങളുടെ ഉയർന്നുവരുന്ന ആവശ്യകത ഈ മേഖലയിലേക്ക് കടക്കാൻ ഞങ്ങൾക്ക് പ്രചോദനമായി.

സി.എം.എഫ്.ആർ.ഐ  വിഴിഞ്ഞം കേന്ദ്രത്തിലെ  ശാസ്ത്രജ്ഞരുടെയും ഫിഷറീസ് വകുപ്പിന്റെയും വിദഗ്ധ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് ജലത്തിന്റെ ഗുണനിലവാരവും മറ്റും കൃത്യമായും സ്ഥിരമായും പരിശോധിക്കുവാനും മത്സ്യങ്ങൾക്ക് പോഷക മേറിയ തീറ്റ നൽകുവാനും ഞങ്ങൾ  പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ മത്സ്യങ്ങൾക്ക് രുചിയും ഗുണമേന്മയും ഏറെയാണ്. ആവശ്യക്കാർക്ക് മീനുകൾ വീട്ടിലെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനവും ഇവിടെയുണ്ട്. 

ഞങ്ങളുടെ നേട്ടങ്ങൾ

  • ഏതു സമയത്തും ആവശ്യക്കാർക്ക് ജീവനോടെ മത്സ്യങ്ങളെ പിടിച്ചു നൽകാൻ കഴിയുന്നു.
  • മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ കായലിൽ തന്നെ ആയതിനാൽ പ്രകൃതിദത്തമായ രുചിയും സ്വാദും നിലനിൽക്കുന്നു.
  •   പൂർണ്ണമായും ഫ്ലോട്ടിങ് സിസ്റ്റം ആയതുകൊണ്ട് പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടായാൽ അതിൽ നിന്നും രക്ഷ നേടുന്നു.
  • ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് കൂട് മാറ്റി സ്ഥാപിക്കാനും അനുയോജ്യമായ രൂപഘടന.

 

ഹാച്ചറിയിലെ കൂടു മത്സ്യകൃഷിയിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിരവധിപേർ ഈ മേഖലയിലേക്ക് വരുന്നത് ഞങ്ങളുടെ വിജയം ആയി കാണുന്നു. കൂട് മത്സ്യ കൃഷിയിലേക്ക് ഇറങ്ങാൻ താല്പര്യമുള്ളവർക്ക് അതിനെക്കുറിച്ച് ധാരണ നൽകാനും ഗൈഡൻസ് കൊടുക്കാനും ഞങ്ങൾ തയ്യാറാണ്.

ഈ വിജയങ്ങൾക്ക് എല്ലാം കരുത്ത് പകരാൻ വേണ്ടി ഭാര്യ ആശയും കുടുംബവും കൂടെയുണ്ട്.

പ്രോജക്ടുമായി സഹകരിച്ച സ്ഥാപനങ്ങൾ

1. Central Marine Fisheries Research Institute

2. National Fisheries Development Board

3. Indian Council of Agricultural Research

4. Govt. of Kerala – Fisheries Department

Top