Ashtamudi Karimeen

The Taste of Kerala

WELCOME TO OUR HATCHERY!

കേരളത്തിൽ കൊല്ലം ജില്ലയിലെ അഷ്ടമുടി തെക്കേവയലിൽ ഭാഗത്താണ് വയലിൽ ഹാച്ചറി സ്ഥിതിചെയ്യുന്നത്. അഷ്ടമുടിക്കായലിൽ സ്ഥാപിച്ചിട്ടുള്ള വല കൂടുകളിൽ ശാസ്ത്രീയമായി വളർത്തുന്ന മത്സ്യങ്ങളെയാണ് ഹാച്ചറിയിലൂടെ വിൽപ്പന നടത്തുന്നത്. കരിമീൻ, കാളാഞ്ചി, കണമ്പ്, പൂമീൻ, ആവോലിവറ്റ തുടങ്ങിയ മത്സ്യങ്ങളും വലിയ ഞണ്ടുകളും ആണ് വില്പനയ്ക്ക് ഉള്ളത്. മത്സ്യങ്ങളുടെ പ്രകൃതിദത്തമായ രുചിയും സ്വാദും നിലനിർത്താൻ വയലിൽ ഫിഷ് ഹാച്ചറി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഹാച്ചറി സ്ഥാപകനായ കിരൺ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മത്സ്യങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ നൽകുന്നില്ല എന്നത് ഈ ഫാമിൽ എത്തുന്ന ഉപഭോക്താക്കൾ ശരിവെക്കുന്നു. മിതമായ വിലയ്ക്ക് ഏറ്റവും ഗുണമേന്മയുള്ള കരിമീനുകൾ ഉൾപ്പെടെ ഉള്ളവയെ ഇവിടെ നിന്ന് കൊടുത്തു പോകുന്നു.  ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഹോം ഡെലിവറി സംവിധാനം ഹാച്ചറി ഒരുക്കിയിട്ടുണ്ട്.

Our Vision

കൃഷി എന്നും എനിക്ക് ഒരു പ്രചോദനമാണ്. കേരളം പോലെ അനുഗ്രഹീതമായ കാലാവസ്ഥയും പ്രകൃതി കനിഞ്ഞു നൽകിയ വിഭവങ്ങളും, പ്രത്യേകിച്ച് മത്സ്യകൃഷിക്ക് വളരെ അനുയോജ്യമായ സാഹചര്യങ്ങളും ഒത്തുചേർന്ന ഒരു അവസ്ഥയിൽ എന്തിന് മറ്റൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കണം?

കൃഷിചെയ്ത് നമുക്ക് ആവശ്യമായ പോഷകമൂല്യമുള്ള മത്സ്യങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് ഒരു സാമൂഹിക പ്രതിബദ്ധതയും സേവനവും ആണെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മത്സ്യകൃഷി സംരംഭം നമ്മൾ ഒരുക്കിയിരിക്കുന്നത്.

ഒരുകാലത്ത് അന്തർദേശീയ നിലയിൽ പോലും പ്രസിദ്ധിയാർജിച്ച കായൽ മത്സ്യങ്ങളുടെ കലവറയായിരുന്നു അഷ്ടമുടിക്കായൽ. പുതുതലമുറയ്ക്ക് ഇതെല്ലാം സ്വപ്നം മാത്രമായി കാണാവുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ നമുക്ക് നമ്മുടെ പഴയ രുചിക്കൂട്ടുകൾ ആസ്വദിക്കാനും, നമ്മുടെ സ്വന്തം മത്സ്യങ്ങൾ എന്നും എപ്പോഴും ആവശ്യക്കാർക്ക് ലഭ്യമാക്കുവാനും ആണ് അഷ്ടമുടിക്കായലിലെ മടിത്തട്ടിലെ ഈ സംരംഭം.

Our Mission

നമുക്ക് വിശ്വാസത്തോടെ കഴിക്കാൻ തികച്ചും ശാസ്ത്രീയമായ രീതിയിൽ പരിസ്ഥിതിക്കിണങ്ങുന്ന മാർഗ്ഗങ്ങളിലൂടെ മാത്രം കൃഷി ചെയ്തു അഷ്ടമുടിക്കായലിന്റ തനതു മത്സ്യങ്ങളെ മാത്രം വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സഹായവും സംസ്ഥാന ഫിഷറീസ് വകുപ്പും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുടെ സുദൃഢമായ പിന്തുണയും ഈ സംരംഭത്തിന് പുത്തൻ ഉണർവ് നൽകി.

തനത് മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതയും ഉയർന്ന ഗുണനിലവാരമുള്ള മത്സ്യത്തീറ്റയുടെ ലഭ്യതയും പ്രകൃതി കനിഞ്ഞു നൽകിയ പരിതസ്ഥിതിയും ഈ സംരംഭത്തിന് ഒരു മുതൽക്കൂട്ടായി. അഷ്ടമുടിക്കായലിന്റെ മാത്രം രുചികരമായ മൽസ്യങ്ങളുമായി എന്നും നിങ്ങളോടൊപ്പം.

Our Favourite Fishes

കരിമീൻ (Pearl spot)
പൂമീൻ (Milkfish)
കാളാഞ്ചി (Seebass)
ആവോലിവറ്റ (Pompano)
കണമ്പ് (Mullet)
ഞണ്ടു (Crab)

Testimonials

"കിരൺ ഫ്ലോട്ടിങ് സിസ്റ്റത്തിലാണ് കൂടുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണമായും കായൽ ജലത്തിൽ തന്നെയാണ് കരിമീൻ വളരുന്നത്. നല്ല രുചിയുള്ള കരിമീൻ ഇനങ്ങളാണ് ഇവ."
Sri. Mukesh
MLA Kollam, Actor
"CMFRI യുടെ കൂട് മത്സ്യ കൃഷി യുടെ ഒരു ഉത്തമ ഉപഭോക്താവാണ് കിരൺ. ഈ പദ്ധതി പ്രകാരം നമ്മുടെ മത്സ്യസമ്പത്തിൽ മികച്ച വിപ്ലവം കൈവരിക്കാൻ കർഷകർക്ക് കഴിയും."
Dr. M.K Anil
CMFRI, Vizhinjam Head
"കിരൺ നടത്തുന്ന സർക്കാരിന്റെ കൂടു കൃഷി മത്സ്യ പദ്ധതിക്ക് എല്ലാവിധ പിന്തുണയും ഞാൻ നൽകുന്നു. ഇത് മത്സ്യകൃഷിക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിൽ കർഷകരെ സഹായിക്കുന്നു."
Sri. S.S Nagesh
Chief Agriculture Division, State Planning Board, Kerala
"CMFRI നടപ്പിലാക്കിയ കൂട് മത്സ്യകൃഷിയിലെ നല്ലൊരു കർഷകനാണ് കിരൺ. ഹാച്ചറിയിലെ എല്ലാ കാര്യങ്ങൾക്കും ഞങ്ങളുടെ പൂർണപിന്തുണ കിരണിന് നൽകാറുണ്ട്."
Dr. B Santhosh
Principal Scientist, CMFRI
"അഷ്ടമുടി കായലിൽ കിരൺ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണം. സാമ്പത്തികസഹായവും സാങ്കേതിക സഹായവും നൽകിയാൽ മികച്ച വരുമാനം നേടുന്നതിനൊപ്പം കരിമീനിനെ സംരക്ഷിക്കാനും കഴിയും."
Kollam Thulasi
Actor
Top