The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

ഉത്സവ ഛായയിൽ അഷ്ടമുടി കായലിൽ കരിമീൻ കൂടുകൃഷി വിളവെടുപ്പ് MLA മുകേഷ് ഉദ്ഘാടനം ചെയ്തു.

 

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വയലിൽകട ഭാഗത്ത് കായലിൽ നടത്തുന്ന കരിമീൻ കൂട് കൃഷിയുടെ ആദ്യ കൂടിലെ വിളവെടുപ്പ് തിങ്കളാഴ്ച നടത്തി.
സെന്റർ ഫോർ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (NFDB) എന്നിവയുടെ സഹകരണത്തോടെ ആറ് കൂടുകളിൽ ആയിട്ടാണ് കരിമീൻ കൃഷി നടത്തിയിരിക്കുന്നത്.

കിരൺ ഫ്ലോട്ടിങ് സിസ്റ്റത്തിലാണ് കൂടുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണമായും കായൽ ജലത്തിൽ തന്നെയാണ് കരിമീൻ വളരുന്നത്. നല്ല രുചിയുള്ള കരിമീൻ ആണ് ഇവ.

ഫ്ലോട്ടിങ് സിസ്റ്റത്തിലാണ് കൂടുതൽ നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ പൂർണമായും കായലിൽ ജലത്തിൽ തന്നെയാണ് കരിമീൻ വളരുന്നത് എന്ന പ്രത്യേകത ഇതിനുണ്ട്. കായലിലെ ഉപ്പ് വെള്ളത്തിൽ തന്നെ വളരുന്നതിനാൽ രുചിവ്യത്യാസം ഉണ്ടാകുന്നില്ല. വിളവെടുക്കുന്ന കൂട്ടിൽ 2500 കരിമീനുകൾ ആണ് ഉള്ളത്. രാവിലെ 9:30 ന്  മുകേഷ് എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വിളവെടുപ്പ് കാണാൻ നിരവധി നാട്ടുകാർ എത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ സി.എം.എഫ്.ആർ.ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും വിളവെടുപ്പിന് എത്തിയിരുന്നു. മാതൃഭൂമി ഏജന്റ് കിരണിനെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.
Top