The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

വയലിൽ ഹാച്ചറിയിലേക്ക് പുതിയ വിരുന്നുകാർ.

 

അഷ്ടമുടി വയലിൽ ഹാച്ചറിയിലേക്ക് പുതിയ വിരുന്നുകാർ വന്നെത്തി. സർക്കാരിന്റെ ഭാഗമായ കൂടു മത്സ്യകൃഷി പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടത്തിലാണ് ഹാച്ചറി ഉടമയും കർഷകനുമായ കിരൺ 3000 പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത്.

“പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടത്തിലാണ് ഹാച്ചറി ഉടമയും കർഷകനുമായ കിരൺ 3000 പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത് “

തൃശ്ശൂരിൽനിന്ന് എത്തിയിട്ടുള്ള പുതിയ വിരുന്നുകാർക്ക് ഹാച്ചറിയിലെ കൂടുകളിൽ പ്രത്യേകം തയ്യാറാക്കിയ ഹാപ്പ വലകളിൽ ആണ് സംരക്ഷണം നൽകിയിരിക്കുന്നത്.

മത്സ്യ കുഞ്ഞുങ്ങൾക്ക് പ്രത്യേകം ആഹാരമാണ് ഹാച്ചറിയിൽ നൽകുന്നത്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഇ-ലാർവ തീറ്റകൾ ആണ് തുടക്കസമയത്ത് ഇവയ്ക്ക് നൽകുന്നത്.
ലവണജലത്തിലും ശുദ്ധജലത്തിലും വളരാൻ കഴിയുന്ന ഒരു മത്സ്യമാണ് പൂമീൻ (Chanos chanos). അഴകും രുചിയും ഒരു പോലെയുള്ള മത്സ്യമാണ് മിൽക്ക് ഫിഷ്. ജലസസ്യങ്ങൾ, പായലുകൾ എന്നിവ പ്രധാന ആഹാരമായി സ്വീകരിക്കുന്ന ഇവ ലവണജലത്തിൽ വളരുന്നതിനേക്കാൾ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു.
മിൽക്ക് ഫിഷിന്റെ പതിവ് ഉപഭോഗം ശരീരത്തിലെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റുന്നു, കുട്ടികളുടെ തലച്ചോറിൻറെയും മെമ്മറിയുടെയും വികാസത്തിനും ഹൃദ്രോഗത്തെ തടയുന്നതിനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും കണ്ണുകളെ പോഷിപ്പിക്കുന്നതിനും വിഷാദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഒമേഗ 3 ഗർഭിണികൾക്ക് മുലപ്പാലും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.
Top