The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

കൂട് കരിമീൻ കൃഷിയിൽ നൂറുമേനി വിളവുമായി കിരൺ

 

കരിമീൻ കൃഷിയിൽ നൂറുമേനി വിളവുമായി കിരൺ. അഷ്ടമുടി തെക്കേ വയലിൽ വീട്ടിൽ ബി.കിരൺ ആണ് കൂടു മീൻ കൃഷിയിൽ ഇക്കുറിയും നൂറുമേനി വിളവ് നേടിയത്. അഷ്ടമുടിക്കായലിൽ സർക്കാരിന്റെ ഭാഗമായുള്ള കൂട് കരിമീൻ കൃഷിപദ്ധതിയുടെ രണ്ടാം വിളവെടുപ്പ്  ആണ് കിരൺ നടത്തിയത്.

അഷ്ടമുടി കായലിൽ കിരൺ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണം. സാമ്പത്തികസഹായവും സാങ്കേതിക സഹായവും നൽകിയാൽ മികച്ച വരുമാനം നേടുന്നതിനൊപ്പം കരിമീനിനെ സംരക്ഷിക്കാനും കഴിയും.

ആറ് കൂടുകളിൽ കൂടി വിളവെടുപ്പിന് പ്രായമായ കരിമീൻ ഉണ്ട്. ഇന്നലെ കരിമീൻ വാങ്ങാൻ എത്തിയവരുടെ കൂട്ടത്തിൽ അതിഥിയായി നടൻ കൊല്ലം തുളസിയും ജില്ലാ പഞ്ചായത്ത് പെരിനാട് ഡിവിഷനിൽ വിജയിച്ച ബി. ജയന്തിയും ഉണ്ടായിരുന്നു. കൂട് കരിമീൻ കൃഷിയിൽ താല്പര്യം അറിയിച്ചാണ് കൊല്ലം തുളസി മടങ്ങിയത്.

200 കിലോ ഓളം കരിമീൻ ആണ് ഇന്നലെ വിളവെടുത്തത്. അപ്പോൾ തന്നെ വിറ്റ് പോവുകയും ചെയ്തു. 
വിളവെടുപ്പ് കാണാൻ നിരവധി നാട്ടുകാർ എത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ സി.എം.എഫ്.ആർ.ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും വിളവെടുപ്പിന് എത്തിയിരുന്നു. മലയാള മനോരമ മോസ്കോ ജംഗ്ഷൻ ഏജന്റ് സമ്മിശ്ര കർഷകനായ കിരണിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.
Top