The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

വിദേശത്തേക്ക് പറക്കാൻ തയ്യാറായി കിരണിന്റെ ഫാമിലെ ഞണ്ടുകൾ.

ഷാപ്പിലെ ഞണ്ട് കറി നമുക്കെല്ലാം ഇഷ്ടമാണല്ലോ. അഷ്ടമുടിക്കായലിലെ ഞണ്ട് ആണെങ്കിൽ പെരുത്തിഷ്ടം. അഷ്ടമുടിക്കായലിലെ അതേ ആവാസവ്യവസ്ഥയിൽ ഞണ്ടുകളെ വളർത്തുകയാണ് മത്സ്യകൃഷി കർഷകനായ കിരൺ.

“അഷ്ടമുടിക്കായലിലെ അതേ ആവാസവ്യവസ്ഥയിൽ ഞണ്ടുകളെ വളർത്തുകയാണ് മത്സ്യകൃഷി കർഷകനായ കിരൺ. “

ഞണ്ടുകളിലെ ഭീമന്മാർ ആണ് കായൽ ഞണ്ടായ മഡ്ക്രാബ് (Scylla serrata). ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നാണ് ഞണ്ട്.  ദിവസങ്ങളോളം ജീവനോടെ ഇരിക്കും എന്നതാണ് ഞണ്ടിന്റെ പ്രത്യേകത. അഷ്ടമുടിക്കായലിലെ ഞണ്ടുകൾ വലുപ്പത്തിലും പോഷക മൂല്യത്തിലും മുന്നിലാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഇവയ്ക്ക് തദ്ദേശ ആവശ്യകതയെക്കാൾ അന്താരാഷ്ട്ര ആവശ്യകത വളരെ കൂടുതലാണ്.

പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല തീറ്റ കൊടുത്താൽ ഏഴാം മാസത്തിൽ തന്നെ ഏകദേശം ഒന്നര കിലോയോളം തൂക്കം വെയ്ക്കും. തീറ്റയായി മത്സ്യങ്ങളെയും മറ്റും നൽകുന്നു. കാനിബാലിസ് എന്നത് ഞണ്ടുകളുടെ ഒരു സ്വഭാവ സവിശേഷതയാണ്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. മരണനിരക്ക് കുറവാണ് എന്നതാണ് ഞണ്ട് കൃഷിയിലെ ലാഭം. ഓട്ടി പൊളിക്കുന്ന കാലമാണ് ഇവയുടെ പ്രജനന കാലം. ശരാശരി അരക്കിലോ ഭാരം ഉണ്ടാവും ആ സമയത്ത്.

ഞണ്ടുകൾ തോട് പൊളിച്ചാണ് വളരുന്നത്. ഓരോ തവണയും തോട് പൊളിക്കുമ്പോൾ  ഏകദേശം ഇരട്ടി ഭാരം ഞണ്ടിന് ഉണ്ടാകും. വളർച്ച പൂർത്തിയാക്കുന്ന ഒരു ഞണ്ടിന് 1-1.5 KG ഭാരമുണ്ടാകും. 500 ഗ്രാം മുതൽ ഒന്നര കിലോ വരെയുള്ള ഞണ്ടുകൾ ഏതുസമയത്തും ഫാമിൽ ലഭ്യമാണ്.
Top