The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

ഉത്സവ പ്രതിച്ഛായയിൽ കരിമീൻ വിളവെടുപ്പ് ഉദ്ഘാടനം ശ്രീ. എസ് എസ് നാഗേഷ് ഉദ്ഘാടനം ചെയ്തു.

 

ഉത്സവ പ്രതിച്ഛായയിൽ കരിമീൻ വിളവെടുപ്പ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ അഗ്രികൾച്ചർ ഡിവിഷന്റെ ചീഫ് ആയ ശ്രീ എസ് എസ് നാഗേഷ് ആണ് 2021 ഏപ്രിൽ 14 ന് ഉദ്ഘാടനം ചെയ്തത്. “കിരൺ നടത്തുന്ന സർക്കാരിന്റെ കൂട് കൃഷി മത്സ്യ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ഇത് മത്സ്യകൃഷിക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിൽ കർഷകരെ സഹായിക്കുന്നു.” ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു.

“കിരൺ നടത്തുന്ന സർക്കാരിന്റെ കൂട് കൃഷി മത്സ്യ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ഇത് മത്സ്യകൃഷിക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന തരത്തിൽ കർഷകരെ സഹായിക്കുന്നു. “

ശ്രീ എസ് എസ് നാഗേഷ് 2018 ഓഗസ്റ്റ് 01 മുതൽ കാർഷിക വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്നു.  സംസ്ഥാന ആസൂത്രണ ബോർഡിൽ ചേരുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിലെ നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിന്റെ (നബാർഡ്) ഗ്രാമവികസന ബാങ്കിംഗ് സേവനത്തിൽ (ആർ‌ഡി‌ബി‌എസ്) അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു അദ്ദേഹം. എജി‌എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  കേരളത്തിലെ കണ്ണൂർ ജില്ലയിലെ നബാർഡിന്റെ ജില്ലാ വികസന മാനേജർ. ന്യൂഡൽഹിയിലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിലും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലും സാമ്പത്തിക വിദഗ്ധനായിരുന്നു.
വയലിൽ ഹാച്ചറി യുടെ നേതൃത്വത്തിൽ നടന്ന നാലാമത്തെ കരിമീൻ വിളവെടുപ്പാണ് ഇത്. രാവിലെ എട്ടരയോടെ കൂടി നാഗേഷ് സാർ സ്ഥലത്തെത്തുകയും കൂട് കൃഷിയുടെ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. അഷ്ടമുടി കായലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വയലിൽ ഫിഷ് ഹാച്ചറിയുടെ കൂടു മത്സ്യകൃഷിയിൽ പൊമ്പാനം, കരിമീൻ, കാളാഞ്ചി, കണമ്പ് തുടങ്ങിയ പോഷകസമൃദ്ധവും ആരോഗ്യകരവുമായ മത്സ്യങ്ങളെ ആണ് വളർത്തുന്നത്. 
14 കൂടുകൾ ഉള്ള കിരണിന്റെ ഹാച്ചറിയിൽ ഒരു കൂടിന്റെ വിളവെടുപ്പാണ് ഇന്ന് നടന്നത്. 260 ഓളം കിലോ കരിമീൻ ആണ് ഈ കൂട്ടിൽ നിന്നും വിളവ് ആയി ലഭിച്ചത്. വിളവെടുപ്പ് കാണാനും കരിമീൻ വാങ്ങിക്കാനും നിരവധി പേരായിരുന്നു എത്തിയത് വിളവെടുപ്പ് കാണാൻ നിരവധി നാട്ടുകാർ എത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ സി എം എഫ് ആർ ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും വിളവെടുപ്പിന് എത്തിയിരുന്നു. മാതൃഭൂമി ഏജന്റ് കിരണിനെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.
Top