OUR FISHES

കരിമീൻ (Pearl spot)

കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യമാണ് കരിമീൻ (Etroplus suratensis). 2010-ൽ കേരളത്തിലെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചു. മലയാളികളുടെ തനതു ഭക്ഷണരീതിയിൽ എന്നും ഉൾക്കൊള്ളുന്ന മത്സ്യമാണ് കരിമീൻ. കരിമീൻ  കേരള ഫിഷറീസിന്റെ ബ്രാൻഡ് അംബാസഡറായി കണക്കാക്കപ്പെടുന്നു. 

കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗ-3, ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, റൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്.

കാളാഞ്ചി (Seebass)

ലോകത്ത് തന്നെ അറിയപ്പെടുന്നതും വളർത്തുന്നതുമായ മത്സ്യമാണ് കാളാഞ്ചി (Lates calcarifer). വളരെ വേഗത്തിൽ വളരുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്.

ഫിലറ്റിന് (മത്സ്യം ഗ്രിൽ ചെയ്യുന്നതിന്) പറ്റിയ ഒരു ഉത്തമഭക്ഷ്യ മത്സ്യമായ കാളാഞ്ചി,  ഒമേഗ-3, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധമാണ്. മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിൻ ബി 12 എന്നിവയുടെ നല്ല ഉറവിടമാണ് സീബാസ്. 

കണമ്പ് (Mullet)

അഷ്ടമുടിക്കായലിന്റെ ഒരു തനത് മത്സ്യമാണ് കണമ്പ് (Mugil cephalus). ലോകത്ത് എല്ലാ രാജ്യങ്ങളിലും നല്ല സ്വീകാര്യതയും പോഷക മൂല്യവും ഏറെയുള്ള ഒന്നാണ് കണമ്പ്.  ലവണജലത്തിലും ശുദ്ധജലത്തിലും വളരാൻ കഴിയുന്ന ഇവ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു. 

വലിയ ചെതുമ്പലുകൾ ഉള്ള 30-90 സെന്റിമീറ്റർ (1–3 അടി) നീളമുള്ള വെള്ളിമത്സ്യങ്ങളാണ് ഇവ. കുട്ടികളുടെ തലച്ചോറിൻറെയും വികാസത്തിനും ഹൃദ്രോഗത്തെ തടയുന്നതിനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും കണ്ണുകളെ പോഷിപ്പിക്കുന്നതിനും വിഷാദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ആവോലിവറ്റ (Pompano)

ആവോലിയെ പോലെ തന്നെ കാഴ്ചയിലും ഗുണത്തിലും തുല്യതയുള്ള മത്സ്യമാണ് ആവോലിവറ്റ (Trachinotus carolinus) അഥവാ പോംപാനോ മത്സ്യം. അമേരിക്കൻ നാടുകളിൽ വളരെയധികം പ്രചാരമുള്ള മത്സ്യമാണ് ആവോലിവറ്റ. വലയോട്, വളക്കോട് എന്നീ പേരുകളിലും അറിയപ്പെടുന്നു.

കടൽത്തീരത്തും കായൽ തീരത്തും കാണപ്പെടുന്ന ഒരു മത്സ്യമാണ് പോംപാനോ. മാംസം അടങ്ങിയ സ്വാദുള്ള മത്സ്യമാണിത്. ഏറ്റവും എളുപ്പത്തിൽ വൃത്തിയാക്കി പാചകം ചെയ്യാൻ കഴിയുന്ന മത്സ്യമാണ് ഇത്. ഉയർന്ന ഡിമാൻഡും വാണിജ്യ മത്സ്യബന്ധന നിയന്ത്രണങ്ങളും കാരണം അവ വളരെ ചെലവേറിയ മത്സ്യമാണ്.

പൂമീൻ (Milkfish)

ലവണജലത്തിലും ശുദ്ധജലത്തിലും വളരാൻ കഴിയുന്ന ഒരു മത്സ്യമാണ് പൂമീൻ (Chanos chanos). അഴകും രുചിയും ഒരു പോലെയുള്ള മത്സ്യമാണ് മിൽക്ക് ഫിഷ്. ജലസസ്യങ്ങൾ, പായലുകൾ എന്നിവ പ്രധാന ആഹാരമായി സ്വീകരിക്കുന്ന ഇവ ലവണജലത്തിൽ വളരുന്നതിനേക്കാൾ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു. 

മിൽക്ക് ഫിഷിന്റെ പതിവ് ഉപഭോഗം ശരീരത്തിലെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റുന്നു, കുട്ടികളുടെ തലച്ചോറിൻറെയും മെമ്മറിയുടെയും വികാസത്തിനും ഹൃദ്രോഗത്തെ തടയുന്നതിനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും കണ്ണുകളെ പോഷിപ്പിക്കുന്നതിനും വിഷാദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഒമേഗ 3 ഗർഭിണികൾക്ക് മുലപ്പാലും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.

ഞണ്ട് (Mud Crab)

ഞണ്ടുകളിലെ ഭീമന്മാർ ആണ് കായൽ ഞണ്ടായ മഡ്ക്രാബ് (Scylla serrata). ലോകത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നാണ് ഞണ്ട്.  ദിവസങ്ങളോളം ജീവനോടെ ഇരിക്കും എന്നതാണ് ഞണ്ടിന്റെ പ്രത്യേകത. അഷ്ടമുടിക്കായലിലെ ഞണ്ടുകൾ വലുപ്പത്തിലും പോഷക മൂല്യത്തിലും മുന്നിലാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഇവയ്ക്ക് തദ്ദേശ ആവശ്യകതയെക്കാൾ അന്താരാഷ്ട്ര ആവശ്യകത വളരെ കൂടുതലാണ്. 

പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല തീറ്റ കൊടുത്താൽ ഏഴാം മാസത്തിൽ തന്നെ ഏകദേശം ഒന്നര കിലോയോളം തൂക്കം വെയ്ക്കും. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. മരണനിരക്ക് കുറവാണ് എന്നതാണ് ഞണ്ട് കൃഷിയിലെ ലാഭം. ഓട്ടി പൊളിക്കുന്ന കാലമാണ് ഇവയുടെ പ്രജനന കാലം. ശരാശരി അരക്കിലോ ഭാരം ഉണ്ടാവും ആ സമയത്ത്.

Top