The Story Behind This Blog

“Fishing in a place is a meditation on the rhythm of a tide, a season, the arc of a year, and the seasons of life.“

By Admin

അഷ്ടമുടി കായലിൽ നടത്തുന്ന കരിമീൻ കൂട് കൃഷിയിലെ വിളവെടുപ്പ് സിനിമാതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്യുന്നു

  

അഷ്ടമുടി കായലിൽ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണമെന്ന സിനിമാ നടൻ കൊല്ലം തുളസി ആവശ്യപ്പെട്ടു. കായലോരങ്ങളിൽ താമസിക്കുന്ന എല്ലാ വീട്ടുകാർക്കും കരിമീൻ കൂട് കൃഷി നടത്താനുള്ള സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നൽകിയാൽ മികച്ച വരുമാനം നേടുന്നതിനൊപ്പം കരിമീനെ സംരക്ഷിക്കാൻ കഴിയുമെന്നും തുളസി പറഞ്ഞു.

അഷ്ടമുടി കായലിൽ കിരൺ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണം. സാമ്പത്തികസഹായവും സാങ്കേതിക സഹായവും നൽകിയാൽ മികച്ച വരുമാനം നേടുന്നതിനൊപ്പം കരിമീനിനെ സംരക്ഷിക്കാനും കഴിയും.

അഷ്ടമുടി വയലിൽ കടയിൽ കിരണിന്റെ കരിമീൻ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം കേന്ദ്രത്തിന്റെ മേധാവി ഡോക്ടർ എം.കെ അനിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബി ജയന്തി, ഡോക്ടർ ബി സന്തോഷ്, അംബരീഷ് പി. ഗോപ്, സൂര്യ അംബരീഷ്, മുഹമ്മദ് അൻസീർ തുടങ്ങിയവർ സംബന്ധിച്ചു. കൂട് കരിമീൻ കൃഷിയിൽ താല്പര്യം അറിയിച്ചാണ് കൊല്ലം തുളസി മടങ്ങിയത്.
240 കിലോ ഓളം കരിമീൻ ആണ് ഇന്നലെ വിളവെടുത്തത്. അപ്പോൾ തന്നെ അവ വിറ്റ് പോവുകയും ചെയ്തു. 
വിളവെടുപ്പ് കാണാൻ നിരവധി നാട്ടുകാർ എത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ സി.എം.എഫ്.ആർ.ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും വിളവെടുപ്പിന് എത്തിയിരുന്നു. മലയാള മനോരമ മോസ്കോ ജംഗ്ഷൻ ഏജന്റ് സമ്മിശ്ര കർഷകനായ കിരണിന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്.
Top